Thursday, January 31, 2013

മാത്ര

മാത്ര



മഴമുത്ത് കൊണ്ട് കൊരുത്ത ഹാരംഇഴപൊട്ടിയാലെന്ന പോലെ മാത്രഉതിരുന്നു മറയുന്നു ജിവിതത്തില്‍ക്ഷണിക വാഴ്വിന്‍ പദനിസ്വനംപ്പോല്‍ ഇടിമുഴങ്ങും തുലാപ്പെമഴയില്‍ഇറയത്തിരുന്നു നനഞ്ഞബാല്യംഒരു മിന്നലൊള്ളിപ്പോല്‍ മറഞ്ഞുകാലച്ചുഴിവിഴുങ്ങുന്നതും മാത്രകൊണ്ട്പുതുമഴക്കാലം കുടിച്ച മണ്ണില്‍ഹരിതം മയില്‍പിലിനീര്‍ത്തപോലെകതിരിട്ട കന്നിപ്രണയകാലം............ഒരു മാത്ര വാസന്തശ്രീ വിരിച്ച്കൊഴിയുന്നുവെന്നോ നിനച്ചിടാതെമറയുന്നുവെന്നോ നിലാവുപോലെ വിരഹം വിതുബുന സായന്തനങ്ങളില്‍......പുഴപോലെ കാലം മറഞ്ഞിടുമ്പോള്‍ഒരു മാത്രയെന്‍ നിഴല്‍ പോലുംകടല്‍ത്തിരബാക്കി വയ്ക്കാതെ അപഹരിക്കെ................ ഇവിടെയന്‍ ആത്മ നൊബരം കൊണ്ട്ഞാന്‍ചിരകാലജിവിതം കത്തുവച്ചു.അതു നിന്‍റെ ചെബനിര്‍ ഹൃദയപുഷ്പതിലെപ്രണയാക്ഷരങ്ങളയിരുന്നു  

No comments:

Post a Comment